ബംഗളൂരു: ബന്ദിപ്പൂരില്‍ സമ്പൂർണ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം കണ്‍സർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ച് സർക്കാർ.
സുപ്രീം കോടതിയില്‍ ഈ മാസം 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തില്‍ സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ ഉദ്യോഗസ്ഥരെ ശാസിച്ചു.
ദേശീയ പാത 766 പൂർണമായും അടച്ചിട്ട് പകരം കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെന്നായിരുന്നു കർണാടക നല്കിയ സത്യവാങ്മൂലം. എന്നാല്‍, ഇതില്‍ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറായിരുന്നു രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനം നല്‍കിയത്.
ഗാന്ധി കുടുംബത്തിന്റെ വോട്ടുബാങ്ക് ഭദ്രമാക്കാൻ വേണ്ടി കോണ്‍ഗ്രസ് കന്നടിഗരെ ചതിക്കുകയാണെന്ന് ബി.ജെ.പി അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.