ന്യൂഡൽഹി: ആളോഹരി വരുമാനത്തിൽ ഇന്ത്യയെ ബംഗ്ലാദേശ് മറിക്കടക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
''ബി.ജെ.പിയുടെ വിദ്വേഷം നിറഞ്ഞ സാംസ്കാരിക ദേശീയതക്ക് മികച്ച നേട്ടം കൈവന്നിരിക്കുന്നു. ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു'' -രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
റിസർവ് ബാങ്ക് കണക്കുകൂട്ടിയതിലും മോശമാകും ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ.എം.എഫ് പറഞ്ഞിരുന്നു.ബംഗ്ലാദേശിെൻറ ആളോഹരി വരുമാനം നാലുശതമാനം വർധിച്ച് 1888 ഡോളറാകും. ഇന്ത്യയുടേത് 10.5ശതമാനം കുറഞ്ഞ് 1877 ഡോളറിലേക്കും എത്തും. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ 3.2 ശതമാനം നിരക്ക് മാത്രം കൂടിയതും ബംഗ്ലാദേശിേൻറത് 9.1 ശതമാനം നിരക്കിൽ ഉയർന്നതുമാണ് ഇതിന് കാരണം.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തിെൻറ സമ്പദ്വളർച്ച ഇനിയും ചുരുങ്ങും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ആളോഹരി വരുമാനം ബംഗ്ലാദേശിെൻറ ആളോഹരി വരുമാനത്തേക്കാൾ മുകളിലായിരുന്നു. എന്നാൽ കയറ്റുമതി കുത്തനെ ഉയർത്തിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിടവ് കുറഞ്ഞുവന്നു. ഇൗ കാലയളവിൽ ഇന്ത്യയിൽ നിക്ഷേപവും സമ്പാദ്യവും മാന്ദ്യത്തിൽ തുടരുേമ്പാൾ ബംഗ്ലാദേശിൽ അതിവേഗ വളർച്ചയുണ്ടായി.
ഐ.എം.എഫിെൻറ പ്രവചനം ശരിയായാൽ ജി.ഡി.പിയിൽ പാകിസ്താെൻറയും നേപ്പാളിെൻറയും തൊട്ടുമുന്നിെലത്തും. എന്നാൽ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയവ ഇന്ത്യയുടെ മുന്നിലെത്തുകയും ചെയ്യും. ഇന്ത്യയുടെ തകർച്ചയുമായി താരതമ്യം ചെയ്യുേമ്പാൾ നേപ്പാളിലെയും ഭൂട്ടാനിലെയും സമ്പദ്വ്യസ്ഥ വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021- 22 വർഷത്തിൽ രാജ്യം 8.8 ശതമാനം വളർച്ച തോത് കൈവരിക്കുമെന്നും ഐ.എം.എഫ് പറഞ്ഞു. എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ഇടിയും. 9.5 ശതമാനം ഇടിയുമെന്നായിരുന്നു റിസർവ് ബാങ്കിെൻറ പ്രവചനം. ലോകബാങ്ക് 9.6 ശതമാനം കുറയുമെന്നും പ്രവചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.