റായ്പൂർ: ഫേസ്ബുക്കിൽ സർക്കാറിനെയും ജുഡീഷ്യറിയേയും പരിഹസിക്കുന്ന കാർട്ടൂൺ പോസ്റ്റ് ചെയ്ത ആദിവാസി ആക്ടിവിസ്റ്റ് നിയമകുരുക്കിൽ. ഛത്തീസ്ഗഡിലെ കക്കർ ജില്ലയിലെ കമൽ ശുക്ല എന്ന ആക്ടിവിസ്റ്റിനെതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ സ്വദേശി നൽകി പരാതിയിലാണ് കേസ് ചാർജ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അരിയിച്ചു.
റായ്പുർ സൈബർ സെല്ലാണ് തങ്ങൾക്ക് കേസ് കൈമാറിയിരിക്കുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയച്ചു.
ഭുംകാൽ സമാചാർ എന്ന പത്രത്തിന്‍റെ എഡിറ്ററാണ് കമൽ ശുക്ള. സർക്കാറിന്‍റെ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ എന്നും ശബ്ദമുയർത്തിയിട്ടുള്ള ആക്ടിവിസ്റ്റ് കൂടിയാണ്. സംഘർഷ മേഖലയായ ബസ്തർ പ്രദേശത്ത് മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കുവേണ്ടി രൂപീകരിച്ച സംഘടനയിലെ പ്രധാന പ്രവർത്തകനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.