മുംബൈ: കൈവശമുളളത് കാളയിറച്ചിയെന്ന് ആരോപിച്ച് മാലേഗാവിൽ രണ്ട് യുവാക്കളെ പശു സംരക്ഷകർ ആക്രമിക്കുന്ന വീഡിയോ പുറത്ത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിെൻറ വീഡിയൊയാണ് പുറത്തുവന്നത്. യുവാക്കളെ ആക്രമിക്കുകയും ‘ജയ് ശ്രീരാം’ വിളിക്കാൻ’ ആവശ്യപെടുന്നതുമാണ് വിഡിയോ. പൊലിസ് സ്റ്റേഷനിലേക്ക് നടക്കാനും ആവശ്യപ്പെടുന്നത് കാണാം.
മാംസം സൂക്ഷിച്ച രണ്ട് യുവാക്കൾക്കും അവരെ മർദ്ദിച്ച ഏഴ് പശു സംരക്ഷകർക്കും എതിരെ മാലേഗാവ് പൊലിസ് കേസെടുത്തു. മന:പൂർവ്വം മത വികാര വ്രണപ്പടുത്താൻ ശ്രമിച്ചതിനാണ് മാംസം സൂഷിച്ച യുവാക്കൾക്ക് എതിരെ കേസെടുത്തത്. ഇവരിൽ നിന്ന് കണ്ടെടുത്ത മാംസം നാഗ്പൂരിലെ സംസ്ഥാന ലാബോറട്ടറിയിൽ പരിശോധനക്കയച്ചു. പോത്ത് ഒഴിച്ചുള്ള മാടുകളെ അറക്കുന്നതും മാംസം കൈവശം വെക്കുന്നതും 2015 ൽ മഹാരാഷ്ട്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, മാംസം കൈവശം വെക്കുന്നത് കുറ്റകരമാക്കാനാകില്ലെന്ന് ബോംെമ്പ ഹൈക്കോടതി വിധിച്ചെങ്കിലും വിഷയം നിലവിൽ സുപ്രീം കോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.