​'ഏറ്റവും വലിയ രാജ്യസ്​നേഹി ഗോഡ്​സെയാണ്​'; ഗാന്ധി ഘാതകനെ പുകഴ്​ത്തി ബി.ജെ.പി നേതാവ്​

ഹൈദരാബാദ്​: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ​ നാഥുറാം വിനായക്​ ഗോഡ്​സെയെ സ്​തുതിച്ച്​ ബി.ജെ.പി നേതാവ്​. ആന്ധ്ര പ്രദേശ്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന പ്രസിഡൻറുമായ രമേശ്​ നായിഡു നാഗോത്ത്​ ആണ്​ ഗോഡ്​സെ സ്​തുതിയുമായി രംഗത്തെത്തിയത്​. ഗാന്ധിജിയെ ​വധിച്ച കുറ്റത്തിന്​ ഗോഡ്​സെയെ തൂക്കിലേറ്റിയതിൻെറ വാർഷിക ദിനമാണ്​ ഇന്ന്​.

''ചരമദിനത്തിൽ അതീവ ആദരവോടെ നാഥുറാം ഗോഡ്​സെയെ ഞാൻ സല്യൂട്ട്​ ചെയ്യുന്നു. ഭാരതഭൂമിയിൽ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്​നേഹിയാണ്​ ഗോഡ്​സെ'' -രമേശ്​ നായിഡു ട്വീറ്റ്​ ചെയ്​തു.

1949 നവംബർ 15നാണ്​ ഗോഡ്​സെയെ അംബാല സെൻട്രൽ ജയിലിൽ വെച്ച്​ തൂക്കിക്കൊന്നത്​. ഗോഡ്​സെയെ പ്രശംസിച്ച്​ നിരവധി സംഘ്​പരിവാർ ​അനുകൂല പ്രൊഫൈലുകൾ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്​. 




Tags:    
News Summary - bjp leader praises Nathuram Godse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.