മ​ഹാ​രാ​ഷ്ട്ര​യി​ലെ നേ​താ​ക്ക​ളെ ഏ​ൽ​പി​ക്കാ​ൻ പ​ണ​വു​മാ​യി മും​ബൈ വീ​രാ​റി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ​ത്തി​യ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ്​ താ​വ്​​ഡെ​യെ ബി.​വി.​എ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞ​പ്പോ​ൾ

മഹാരാഷ്ട്രയിൽ ‘കൊടകര’ക്കുരുക്ക്

മും​ബൈ: നേ​താ​ക്ക​ളെ ഏ​ൽ​പി​ക്കാ​ൻ പ​ണ​വു​മാ​യി വീ​രാ​റി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ​ത്തി​യ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ്​ താ​വ്​​ഡെ​യെ കൈ​യോ​ടെ പി​ടി​കൂ​ടി ബ​ഹു​ജ​ൻ വി​കാ​സ്​ അ​ഘാ​ഡി (ബി.​വി.​എ) പ്ര​വ​ർ​ത്ത​ക​ർ. വ​സാ​യ്​-​വീ​രാ​ർ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​ണ്​ ബി.​വി.​എ. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഹി​തേ​ന്ദ്ര താ​ക്കൂ​ർ, മ​ക​ൻ ക്ഷി​ജി​ത്​ താ​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ താ​വ്​​ഡെ​യെ കു​രു​ക്കി​ലാ​ക്കി​യ​ത്. നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പി​ന്​ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ സം​ഭ​വം ബി.​ജെ.​പി​യെ വെ​ട്ടി​ലാ​ക്കി.

ബി.​വി.​എ​യു​ടെ ദ​ഹാ​നു സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന്​ അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സം​ഭ​വം. ഇ​രു സം​ഭ​വ​ങ്ങ​ൾ​ക്കും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന. താ​വ്​​ഡെ അ​ഞ്ച്​ കോ​ടി​യു​മാ​യാ​ണ്​ വ​രു​ന്ന​തെ​ന്ന്​ ബി.​ജെ.​പി​ക്കാ​ർ ത​ന്നെ വി​വ​രം ന​ൽ​കി​യെ​ന്നാ​ണ്​​ ഹി​തേ​ന്ദ്ര താ​ക്കൂ​ർ പ​റ​ഞ്ഞ​ത്. പ​ണ​വി​ത​ര​ണ ക​ണ​ക്കു​ള്ള താ​വ്ഡെ​യു​ടെ ഡ​യ​റി​ക​ളും വി.​ബി.​എ പി​ടി​ച്ചെ​ടു​ത്തു. പൊ​ലീ​സ്​ സാ​ന്നി​ധ്യ​ത്തി​ൽ താ​വ്​​ഡെ​യു​ടെ മു​റി​യി​ൽനി​ന്ന്​ പ​ണം ക​ണ്ടെ​ടു​ത്ത​തും ബി.​വി.​എ പ്ര​വ​ർ​ത്ത​ക​രാ​ണ്.

താ​വ്​​ഡെ​യെ​യും ന​ല്ല​സൊ​പാ​ര സീ​റ്റി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി രാ​ജ​ൻ നാ​യി​കി​നെ​യും മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ബി.​വി.​എ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വെ​ച്ചു. കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ക്കി​ല്ലെ​ന്ന്​ ഹി​തേ​ന്ദ്ര നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. താ​വ്​​ഡെ​യു​ടെ മു​റി​യി​ൽ നി​ന്ന്​ 9.93 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഹി​തേ​ന്ദ്ര, താ​വ്​​ഡെ, രാ​ജ​ൻ നാ​യി​ക്​ എ​ന്നി​വ​ർ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്റ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ട​ക്കു​വെ​ച്ച്​ പൊ​ലീ​സ്​ ത​ട​ഞ്ഞു.

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​മാ​യി വോ​ട്ടെ​ടു​പ്പ്​ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും​ പ​ണം ന​ൽ​കു​ക​യാ​ണെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ച താ​വ്​​ഡെ​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ട്ട​ലി​ലെ സി.​സി.​ടി.​വി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​രു​കൂ​ട്ട​രും ഇ​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ചെ​യ്യേ​ണ്ട പ​ണി ഠാ​ക്കൂ​ർ​മാ​ർ ചെ​യ്തെ​ന്നാ​യി​രു​ന്നു സ​ഞ്ജ​യ്​ റാ​വു​ത്തി​ന്റെ പ്ര​തി​ക​ര​ണം. ‘പ​ണ ജി​ഹാ​ദ്​’ എ​ന്നാ​ണ്​ ഉ​ദ്ധ​വ്​ താക്കറെ സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. 

Tags:    
News Summary - BJP National General Secretary Vinod Tawde trapped by Bahujan Vikas Aghadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.