ഇസ്‍ലാമിനെതിരെ വിദ്വേഷ ട്വീറ്റ്: ബി.ജെ.പി ഹരിയാന ഐ.ടി സെൽ തലവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, പാർട്ടിയിൽനിന്ന് പുറത്താക്കി

ഗുരുഗ്രാം: ഇസ്‌ലാമിനെ അവഹേളിക്കുന്ന പഴയ ട്വീറ്റ് വിവാദമായ പശ്ചാത്തലത്തിൽ ബി.ജെ.പി ഹരിയാന ഐ.ടി സെൽ മേധാവി അരുൺ യാദവിനെ പാർട്ടി പുറത്താക്കി. യാദവിനെ തൽസ്ഥാനത്തു നിന്ന് അടിയന്തിരമായി മാറ്റുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ഒ.പി ധങ്കർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, എന്താണ് കാരണമെന്ന് അതിൽ വ്യക്തമാക്കിയിട്ടില്ല.

ഇസ്‍ലാം വിദ്വേഷവും അവഹേളനവും അടങ്ങിയ അരുൺ യാദവിന്റെ 2017 മുതലുള്ള നിരവധി ട്വീറ്റുകൾ ചൂണ്ടിക്കാട്ടി ArrestArunYadav എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായതിനു പിന്നാലെയാണ് പാർട്ടി നടപടി. നാല് വർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് അരുണിന്റെ അറസ്റ്റിന് മുറവിളി ഉയരുന്നത്. സുബൈറിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് അരുൺ യാദവിനെ അറസ്റ്റ് ചെയ്തുകൂടാ എന്നാണ് മിക്ക ട്വീറ്റുകളിലും ചോദിക്കുന്നത്. അതേസമയം, ഇയാൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

2017 മുതൽ ഈ വർഷം മെയ് വരെയുള്ള അരുണി​െൻറ വിദ്വേഷ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ആളുകൾ അറസ്റ്റിന് ആവശ്യപ്പെടുന്നത്. ഇതിനകം 1.40 ലക്ഷം പേർ ഇത് ഷെയർ ചെയ്‌തതോടെ, #ArrestArunYadav എന്ന ടാഗ് വ്യാഴാഴ്ച ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിലൊന്നായി.

ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെയും നവീൻ ജിൻഡാലിന്റെയും പ്രവാചക നിന്ദ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് ഐ.ടി സെൽ തലവന്റെ ട്വീറ്റുകളും പുറത്തുവരുന്നത്.

Tags:    
News Summary - BJP removes Haryana IT cell incharge Arun Yadav for controversial old tweet amid call for his arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.