ബംഗളൂരു: മാണ്ഡ്യ ലോക്സഭ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടി സുമലത അംബരീഷിനെ ബി.ജെ.പി പിന്ത ുണക്കും. കഴിഞ്ഞദിവസം ചേർന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിൽ സ്ഥാനാർ ഥിയെ നിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച് ചു.
ഇതോടെ, മണ്ഡലത്തിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായ നിഖിൽ ഗൗഡയും സുമലതയും തമ്മിൽ നേർക്കുനേർ പേ ാരാട്ടമാണ് നടക്കുക. ബി.ബി.എം.പി കാടുഗൊഡി വാർഡ് കോർപറേറ്ററായ മുനിസ്വാമിയെ കോലാർ മണ്ഡലത്തിൽ സ്ഥാനാർഥിയാക ്കാനും തീരുമാനമായി. കോൺഗ്രസിെൻറ മുൻ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പയാണ് എതിരാളി. ബംഗളൂരു സൗത്ത് അടക്കം അഞ്ചു മണ്ഡലങ്ങളിൽകൂടി ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
അന്തരിച്ച നടനും കോൺഗ്രസിെൻറ മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷിെൻറ ഭാര്യയായ സുമലത നേരത്തേ തന്നെ മാണ്ഡ്യയിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് സീറ്റിനായി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും സഖ്യധാരണ മാനിക്കേണ്ടതുണ്ടെന്ന് കാണിച്ച് ജെ.ഡി.എസിെൻറ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിന് ടിക്കറ്റ് നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം മറ്റേതെങ്കിലും സീറ്റ് നൽകാമെന്ന വാഗ്ദാനം തള്ളിയ സുമലത മത്സര തീരുമാനത്തിൽ ഉറച്ചുനിന്നു.
തുടർന്ന്, മുൻ കോൺഗ്രസുകാരനും മുതിർന്ന ബി.ജെ.പി നേതാവുമായ എസ്.എം. കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി പിന്തുണ തേടുകയായിരുന്നു. മാണ്ഡ്യയിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും വൈസ് പ്രസിഡൻറ് കെ.എസ്. ഇൗശ്വരപ്പയും പറഞ്ഞിരുന്നു. എന്നാൽ, സുമലതക്ക് നിരുപാധിക പിന്തുണയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ബി.ജെ.പി സ്ഥാനാർഥിയായ ഡോ. സിദ്ധരാമയ്യ 2,44,404 വോട്ട് നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മാത്രമാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. കോൺഗ്രസുകാർ ഇടഞ്ഞുനിൽക്കുന്ന മാണ്ഡ്യയിൽ ജെ.ഡി.എസ് സ്ഥാനാർഥിയായ നിഖിൽഗൗഡയുടെ പരാജയം ഉറപ്പുവരുത്തിയാൽ അത് സഖ്യസർക്കാറിൽ വിള്ളലിന് കാരണമായേക്കുമെന്ന രാഷ്ട്രീയ ദീർഘവീക്ഷണത്തോടെയാണ് ബി.ജെ.പി ഇപ്പോൾ കരുക്കൾ നീക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.