റോഡിലാകെ ഒഴുകിപ്പരന്ന് ചുവന്ന ദ്രാവകം; രക്തമാണെന്ന് കരുതി പരിഭ്രാന്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള വെങ്കടാദ്രി നഗർ പ്രദേശത്തെ തെരുവുകളിൽ ചുവന്ന ദ്രാവകം ഒഴുകിപ്പരന്നത് പരിഭ്രാന്തി പരത്തി. രക്തമാണെന്ന് കരുതിയാണ് ആദ്യം ജനം പരിഭ്രാന്തരായത്. പിന്നീട് ദുർഗന്ധം വമിക്കാനും പലർക്കും ശ്വസ തടസ്സം നേരിടാനും തുടങ്ങി. ഇതോടെയാണ് സംഭവം എന്താണെന്നറിയാൻ പരിശോധന ആരംഭിച്ചത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് മുനിസിപ്പൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മാൻഹോളിൽ നിന്ന് ദ്രാവകം പുറത്തേക്ക് ഒഴുകുകയായിരുന്നു. വിഷലിപ്തമായ ഈ ദ്രാവകം രക്തമല്ലെന്ന് അറിയിച്ചു. സമീപത്തെ വ്യാവസായിക യൂനിറ്റുകളിൽ നിന്ന് പുറന്തള്ളുന്ന ദ്രാകമാണിതെന്ന് ഉദ്യോഗസ്ഥർ ജനങ്ങളോട് വ്യക്തമാക്കി.

വ്യവസായ മേഖലയോട് ചേർന്നാണ് സുഭാഷ് നഗർ ഡിവിഷനിലെ വെങ്കടാദ്രി നഗർ. ചില വ്യാവസായിക യൂനിറ്റുകൾ നേരിട്ട് രാസവസ്തുക്കൾ ഓവുചാലിലേക്ക് ഒഴുക്കിവിടുകയാണെന്നും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.red-colour liquid

Tags:    
News Summary - Blood-Like Red Liquid On Roads In Hyderabad Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.