മുംബൈ: നിയമപരമായ വിവാഹത്തിലൂടെയല്ലാതെ പിറന്ന കുട്ടികളുടെ സ്വാഭാവിക രക്ഷാകർതൃത്വ അവകാശം അമ്മക്ക് മാത്രമാണെന്ന് ബോംബെ ഹൈകോടതി. വിവാഹിതരാകാതെ ഒരു വർഷം ഒരുമിച്ചു കഴിയുകയും പിന്നീട് വഴിപിരിയുകയും ചെയ്ത ന്യൂസിലൻഡുകാരിയിൽ പിറന്ന മകനെ വിട്ടുതരാൻ ആവശ്യപ്പെട്ട് പുണെ സ്വദേശി നൽകിയ ഹരജിയിൽ ജസ്റ്റിസ് എസ്.സി. ഗുപ്തയുടെതാണ് വിധി.
വിവാഹബന്ധത്തിലല്ലാതെ പിറന്ന കുഞ്ഞിെൻറ രക്ഷാകർതൃത്വം അമ്മക്കാണെന്നും അതിനുശേഷേമ പിതാവിന് അവകാശമുള്ളൂവെന്നുമുള്ള ഹിന്ദു ന്യൂനപക്ഷ, രക്ഷാകർതൃ നിയമത്തിലെ ആറാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 2011ലാണ് പരാതിക്കാരനായ 26 കാരനും സുഹൃത്തായിരുന്ന ന്യൂസിലൻഡുകാരിയും ഒരുമിച്ചു കഴിയാൻ തീരുമാനിച്ചത്. ഒരു വർഷത്തിനുശേഷം വഴിപിരിഞ്ഞു. തുടർന്ന് ആറുമാസത്തിനു ശേഷമാണ് മകൻ പിറന്നത്.
മകനെയുംകൊണ്ട് ന്യൂസിലൻഡുകാരി നാട്ടിലേക്ക് മടങ്ങുന്നതറിഞ്ഞ യുവാവ് മകനെ വിട്ടുകിട്ടാൻ ആദ്യം പുണെ കുടുംബ കോടതിയെ സമീപിച്ചു.
യുവതി വഴക്കാളിയും മാനസികരോഗിയുമാണെന്നായിരുന്നു ആരോപണം. പുണെ കോടതി ഹരജി തള്ളിയതോടെ യുവാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.