യെദിയൂരപ്പയുടെ രാജിയിൽ പ്രതിഷേധം; ശിവമൊഗ്ഗയിൽ ബന്ദ്​ ആചരിച്ചു

ബംഗളൂരു: ബി.എസ്​. യെദിയൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചതോടെ കർണാടകയിൽ പലയിടങ്ങളിലും യെദിയൂരപ്പ അനുകൂലികളു​െട പ്രതിഷേധം അരങ്ങേറി. ബി.ജെ.പി നേതാക്കളുടെ കോലം കത്തിച്ചും യെദിയൂരപ്പയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തിയുമായിരുന്നു പ്രകടനം.

യെദിയൂരപ്പയു​െട തട്ടകമായ ശിവമൊഗ്ഗയിൽ വ്യാപാരികൾ കടകളടച്ച്​ ബന്ദ്​ ആചരിച്ചു. കഴിഞ്ഞദിവസം ശിവമൊഗ്ഗയിലെ വിവിധ പദ്ധതികൾ ഒാൺ​ൈലനായി ഉദ്​ഘാടനം ചെയ്യുന്ന ചടങ്ങിൽ യെദിയൂരപ്പ വിടവാങ്ങൽ പ്രസംഗം പോലെയാണ്​ സംസാരിച്ചത്​. ശിവമൊഗ്ഗക്കായി അനുവദിച്ച പദ്ധതികൾ എണ്ണി​പ്പറഞ്ഞ അദ്ദേഹം, വികാരാധീനാവുകയും ചെയ്​തു.

യുവാവായിരിക്കെ, മാണ്​ഡ്യയിൽനിന്ന്​ ആർ.എസ്​.എസ്​ പ്രചാരണത്തിനായി ശിവമൊഗ്ഗയിലെത്തിയ യെദിയൂരപ്പ പിന്നീഡ്​ ശിവമൊഗ്ഗ തട്ടകമാക്കി വളരുകയായിരുന്നു. അദ്ദേഹത്തി​െൻറ മകൻ ബി.വൈ. രാഘവേന്ദ്രയാണ്​ ശിവമൊഗ്ഗ എം.പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.