ന്യൂഡൽഹി: രാജ്യത്തുടനീളം ആഗസ്റ്റിൽ 4ജി സേവനം ആരംഭിക്കാൻ ബി.എസ്.എൻ.എൽ തീരുമാനിച്ചു. ഇന്ത്യയിലുടനീളം 4ജി, 5ജി സേവനങ്ങൾക്കായി 1.12 ലക്ഷം ടവറുകൾ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് ബി.എസ്.എൻ.എൽ. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പദ്ധതി പ്രകാരം ആഭ്യന്തരമായി നിർമിച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 4ജി സേവനം യാഥാർഥ്യമാക്കുന്നത്.
ടി.സി.എസും പൊതുമേഖല സ്ഥാപനമായ സി ഡോട്ടും വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് പഞ്ചാബിൽ 4ജി സേവനം തുടങ്ങിയിരുന്നു. എട്ട് ലക്ഷം ഉപഭോക്താക്കൾക്കാണ് ബി.എസ്.എൻ.എൽ പഞ്ചാബിൽ 4ജി സേവനം നൽകുന്നത്. 5ജിയിലേക്ക് നവീകരിക്കാവുന്ന 4ജി നെറ്റ്‌വർക്ക് വിന്ന്യസിക്കാൻ ടി.സി.എസ്, തേജസ് നെറ്റ്‌വർക്സ്, സർക്കാർ ഉടമസ്ഥതയിലുള്ള ഐ.ടി.ഐ എന്നിവക്ക് ബി.എസ്.എൻ.എൽ 19,000 കോടി രൂപയുടെ ഓർഡറുകൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.