ജയ്പൂർ: പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബി.എസ്.പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി പാർട്ടി എം.എല്‍.എ രാജേന്ദ്ര സിങ് ഗൂഡ രംഗത്ത്. പണം നൽകിയാൽ ബി.എസ്‍.പിയിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടും. ഏറ്റവും കൂടുതൽ പണം നൽകുന്നവർക്കാണ് പാർട്ടി സീറ്റ് വില്‍ക്കാറുള്ളത്. കാലങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരമില്ലെന്നും രാജസ്ഥാനിൽ നിന്നുള്ള ബി.എസ്.പി എം.എൽ.എയായ രാജേന്ദ്ര ഗൂഢ പറഞ്ഞു.
ബി.എസ്.പി വൻതുകക്ക് സീറ്റുകൾ വിൽക്കുകയാണെന്ന് പാർട്ടി നേതാക്കള്‍ ഇതിന് മുമ്പും വെളിപ്പെടുത്തിയിരുന്നു. മായാവതിയുടെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്ന ഫാക്ടറിയാണെന്ന് 2016 ല്‍ മുൻ ബി.എസ്.പി നേതാവ് സ്വാമി പ്രസാദ് മൗര്യ വെളിപ്പെടുത്തിയിരുന്നു.
രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എല്‍.എമാരില്‍ ഒരാളാണ് രാജേന്ദ്ര ഗൂഡ. സംസ്ഥാനത്ത് പാര്‍ട്ടി ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പമാണ്. പരാമര്‍ശം വിവാദമായതോടെ ഗൂഡക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.