ന്യൂഡൽഹി: ബുലന്ദ്ശഹർ കലാപത്തിൽ െകാല്ലപ്പെട്ട ഇൻസ്പെക്ടറെ വിമർശിച്ച് ഒരു ബി.ജെ.പി എം.പി കൂടി രംഗത്ത്. മ ീററ്റ് എം.പി രാജേന്ദ്ര അഗർവാളാണ് കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന െ വിമർശിച്ച് രംഗെത്തത്തിയത്.
ഇൻസ്പെക്ടർ സുബോധ് കുമാർ സ്റ്റേഷൻ ഹൗസ് ഒാഫീസറായിരിക്കുന്ന പൊലീസ് സ്റ്റേഷെൻറ പരിധിയിൽ വന്ന ഗോവധ, കാലിക്കടത്ത് കേസുകൾ വേണ്ട വിധം അന്വേഷിക്കുന്നതിൽ അവർ പരാജയപ്പെേട്ടാ എന്ന കാര്യം ബുലന്ദ്ശഹർ കലാപം അന്വേഷിക്കുന്ന സംഘം പരിശോധിക്കണമെന്ന് എം.പി രാജേന്ദ്ര അഗർവാൾ പറഞ്ഞു. സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോവധക്കേസുകൾ വേണ്ടവിധം അന്വേഷിക്കാത്തതിനാൽ ഇൻസ്പെക്ടറെ ലക്ഷ്യം വെച്ച് നടന്നതാകാം കലാപമെന്നും എം.പി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡിസംബർ മൂന്നിന് ബുലന്ദ്ശഹറിൽ നടന്നതെന്തായാലും, ആൾക്കൂട്ട മർദനം മൂലം സെയ്ന സ്റ്റേഷൻ ഒാഫീസർ മരിക്കാനിടയായത് അത്യന്തം ദുഃഖകരമാണ്. എന്നാൽ കലാപത്തിന് മുമ്പ് കാലിക്കടത്തു സംബന്ധിച്ച് സെയ്ന സ്റ്റേഷനിൽ നൽകിയ പരാതിയിൽ എന്തുകൊണ്ട് അദ്ദേഹം നടപടി സ്വീകരിച്ചില്ല എന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത് നന്നാവും.
ഗോവധം ഗുരുതരകുറ്റകൃത്യമായി യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനാൽ കുറച്ചു കാലത്തേക്ക് പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കണം. ഗോവധം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് സ്റ്റേഷൻ മുതൽ എല്ലാവഴികളും ശ്രദ്ധിക്കണമെന്നും അഗർവാൾ പറഞ്ഞു.
ഗോവധമില്ലാത്ത സംസ്ഥാനമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സ്വപ്നം പൂവണിയുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരുെട മനോഭാവമാണ്. എല്ലാ െപാലീസുകാരും അഴിമതിക്കാരാണ് എന്നല്ല. എന്നാൽ ചിലർ അവരുടെ രാഷ്ട്രീയ നിലപാടുകളും സാമ്പത്തിക താത്പര്യങ്ങളും മൂലം ബി.ജെ.പി സർക്കാറിനെ അപകീർത്തിെപ്പടുത്താൻ ശ്രമിക്കുകയാണ് - അഗർവാൾ ആരോപിച്ചു.
ബുലന്ദ്ശഹർ കലാപക്കേസിലെ പ്രധാനപ്രതിയായ ബംജ്റംഗദൾ പ്രവർത്തകൻ യോഗേഷ് രാജ് കണ്ണുതുറപ്പിക്കുന്ന നല്ല പ്രവർത്തിയാണ് ചെയ്തതെന്ന് നേരത്തെ ബി.ജെ.പി എം.പി ഭോല റാം പറഞ്ഞിരുന്നു. അതിനു പിറകെയാണ് ബി.ജെ.പിയിലെ മറ്റൊരു എം.പി കൂടി കലാപത്തെ ന്യായീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.