ശ്രീനഗർ: ഒരു വർഷത്തെ തടങ്കലിന് ശേഷം പുറത്ത് വന്ന ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആദ്യ പ്രതികരണം പുറത്ത്. ആഗസ്റ്റ് അഞ്ചിനുണ്ടായ അപമാനം മറക്കാനാവില്ലെന്ന് മുഫ്തി പറഞ്ഞു. നിയമവിരുദ്ധമായാണ് ആർട്ടിക്കൾ 370 റദ്ദാക്കിയതെന്ന് മുഫ്തി വ്യക്തമാക്കി. പൊതുസുരക്ഷാ നിമയപ്രകാരം തടവിലായിരുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്.
ഞങ്ങളിൽ നിന്ന് അനധികൃതമായി എടുത്തത് (ആർട്ടിക്കൾ 370) തിരിച്ച് തരണം. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വഴി അത്ര എളുപ്പമല്ലെന്ന് എനിക്ക് അറിയാം. ഇനിയും പോരാട്ടം തുടരേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ സ്വതന്ത്ര്യയായി. ഇത് പോലെ അനധികൃതമായി തടവിലാക്കിയിരിക്കുന്ന മുഴുവൻ പേരെയും സ്വതന്ത്രമാക്കണമെന്ന് മെഹ്ബൂബ ആവശ്യപ്പെട്ടു.
ആർട്ടിക്കൾ 370 റദ്ദാക്കിയതിന് പിന്നാലെ മെഹ്ബൂബ ഉൾപ്പടെയുള്ള നേതാക്കളെ കശ്മീരിൽ സർക്കാർ തടവിലാക്കിയിരുന്നു. മെഹ്ബൂബയുടെ തടവ് ഒരു വർഷം പൂർത്തിയാകാനിരിക്കെ ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.