ന്യൂഡൽഹി: കോവിഡ് 19ന്‍റെ സാഹചര്യത്തിൽ പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കൽ സമയം 2022 മാർച്ച് 31വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡ് 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
നേരത്തേ സെപ്റ്റംബർ 30ന് മുമ്പ് പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ് ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്ലൈൻ സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്.
േനരത്തേ പാൻ ആധാർ കാർഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.