പാൻ-ആധാർ കാർഡുകൾ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് 19ന്‍റെ സാഹചര്യത്തിൽ പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കൽ സമയം 2022 മാർച്ച് 31വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡ് 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
നേരത്തേ സെപ്റ്റംബർ 30ന് മുമ്പ് പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ് ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്ലൈൻ സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്.
േനരത്തേ പാൻ ആധാർ കാർഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്.
പാൻ ആധാർ ബന്ധിപ്പിക്കേണ്ടതെങ്ങനെ?
- www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം
- ഇതിൽ 'Link Adhar' എന്ന ഒാപ്ഷൻ തെരഞ്ഞെടുക്കുക
- ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുേമ്പാൾ സ്ക്രീനിൽ പുതിയ പേജ് തുറന്നുവരും
- അവിടെ ആധാർ നമ്പർ, പാൻ കാർഡ് നമ്പർ, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ നൽകണം
- ശേഷം 'Submit' ബട്ടൺ അമർത്തിയാൽ പാൻ ആധാർ കാർഡുമായി ലിങ്ക് ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.