ചണ്ഡിഗഢ്: മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥി ഹർപ്രീത് കർ ബബ്ലക്ക് വിജയം. ആം ആദ്മി (ആപ്) -കോൺഗ്രസ് സഖ്യത്തിന്റെ പ്രേം ലതയാണ് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടത്. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ആപ് പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു.
ബി.ജെ.പിയുടെ ബിംല ദുബെയെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ജസ്ബീർ സിങ് ബണ്ടി സീനിയർ ഡെപ്യൂട്ടി മേയറായി വിജയിച്ചത്. ബണ്ടിക്ക് 19 വോട്ടും ദുബെക്ക് 17 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ലഖ്ബീർ സിങ് ബില്ലുവിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി തരുണ മേത്ത ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. മേത്തക്ക് 19 വോട്ടും ബില്ലുവിന് 17 വോട്ടും ലഭിച്ചു.
കോർപറേഷനിലെ ആകെ 35 അംഗങ്ങളിൽ ആപിന് 13, കോൺഗ്രസിന് ആറ്, ബി.ജെ.പിക്ക് 16 എന്നിങ്ങനെയാണ് കൗൺസിലർമാരുള്ളത്. മുൻ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജി ജയ്ശ്രീ താക്കൂറിനെ മേയർ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്ര നിരീക്ഷകയായി സുപ്രീംകോടതി നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.