ചെന്നൈ: ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ച ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണനെതിരെ കേസെടുത്തു. മദ്രാസ് ഹൈകോടതിയിലെ പത്തോളം വനിത അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി സൈബർക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ജസ്റ്റിസ് കർണെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ചില ജഡ്ജിമാർ കോടതിയിലെ വനിത ജീവനക്കാരെയും വനിത ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചതായും ഇതിൽ ആരോപിച്ചിരുന്നു.
വിഡിയോ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തവരെയും നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്ന് അഭിഭാഷകർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.