ചെന്നൈ: തമിഴ്നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് ആദായനികുതി വകു പ്പ് ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടി നേതാക്കളെക്കുറിച്ച് മാത്രം ആദായനികുതി വകുപ്പിന് സൂചന ലഭിക്കുന്നത് എങ്ങനെയെന്ന് ചിദംബരം അത്ഭുതം പ്രകടിപ്പിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദായനികുതി വകുപ്പിെൻറ വിവാദമായ നടപടികളാണ് ഏറെ ശ്രദ്ധേയമാവുന്നത്. തൂത്തുക്കുടിയിൽ ഡി.എം.കെ സ്ഥാനാർഥി കനിമൊഴിയുടെ വസതിയിൽ നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്. കള്ളപ്പണക്കേസിൽ കാർത്തി ചിദംബരത്തിനെതിരായ ആദായനികുതി വകുപ്പിെൻറ പരാതി നിയമവിരുദ്ധമാണെന്നും ഇത് നിലനിൽക്കുന്നതല്ലെന്നും മദ്രാസ് ഹൈകോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.