ന്യൂഡൽഹി: ഗ്രാമീണ, ഗോത്ര, വിദൂര, മലയോര മേഖലകളിലെ ഇൻറർനെറ്റ് കണക്ഷനുകളിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിയമമന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകി. ഇൻറർനെറ്റിെൻറ അഭാവം നീതി ലഭ്യതയുടെ വേഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും രാജ്യത്ത് ഡിജിറ്റൽ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ എഴുതിയ 'നീതിന്യായ സംവിധാനത്തിലെ പോരായ്മകൾ' എന്ന പുസ്തകം വെർച്വലായി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ രംഗത്തെ വിഭജനം സാങ്കേതിക അസമത്വത്തിന് കാരണമാകുന്നുണ്ട്. ഇതു മൂലം ഒരു തലമുറയിലെ മുഴുവൻ അഭിഭാഷകരും നിയമ സംവിധാനത്തിൽ നിന്ന് പുറത്താക്കപ്പെടുകയാണ്. മതിയായ ഇൻറർനെറ്റ് ബന്ധം ഇല്ലാത്തത് പലരുടെയും ജീവിത മാർഗങ്ങളെ ഇല്ലാതാക്കിയെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അഭിഭാഷകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ച്, മുൻഗണന അടിസ്ഥാനത്തിൽ ഇവർക്ക് വാക്സിൻ നൽകണമെന്നും ജസ്റ്റിസ് രമണ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.