Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 'ഡിജിറ്റൽ...

രാജ്യത്ത്​ 'ഡിജിറ്റൽ വിഭാഗീയത': നിയമ മന്ത്രിക്ക്​ കത്തയച്ച്​ ചീഫ്​ ജസ്​റ്റിസ്​​

text_fields
bookmark_border
Chief Justice Of India Writes To Law Minister on internet
cancel

ന്യൂഡൽഹി: ഗ്രാമീണ, ഗോത്ര, വിദൂര, മലയോര മേഖലകളിലെ ഇൻറർനെറ്റ്​ കണക്​ഷനുകളിൽ നേരിടുന്ന പ്രശ്​നം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്​റ്റിസ് എൻ.വി. രമണ നിയമമന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകി. ഇൻറർനെറ്റി​‍െൻറ അഭാവം നീതി ലഭ്യതയുടെ വേഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും രാജ്യത്ത്​ ഡിജിറ്റൽ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ സുപ്രീം കോടതി ജഡ്​ജി ജസ്​റ്റിസ്​ ആർ.വി. രവീന്ദ്രൻ എഴുതിയ 'നീതിന്യായ സംവിധാനത്തിലെ പോരായ്​മകൾ' എന്ന പുസ്​തകം വെർച്വലായി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഡിജിറ്റൽ രംഗത്തെ വിഭജനം സാങ്കേതിക അസമത്വത്തിന്​ കാരണമാകുന്നുണ്ട്​. ഇതു മൂലം ഒരു തലമുറയിലെ മുഴുവൻ അഭിഭാഷകരും നിയമ സംവിധാനത്തിൽ നിന്ന് പുറത്താക്കപ്പെടുകയാണ്​. മതിയായ ഇൻറർനെറ്റ്​ ബന്ധം ഇല്ലാത്തത്​ പലരുടെയും ജീവിത മാർഗങ്ങളെ ഇല്ലാതാക്കിയെന്നും ചീഫ്​ ജസ്​റ്റിസ്​ കൂട്ടിച്ചേർത്തു. അഭിഭാഷകരെ കോവിഡ്​ മുൻനിര പോരാളികളായി പ്രഖ്യാപിച്ച്, മുൻഗണന അടിസ്​ഥാനത്തിൽ ഇവർക്ക്​ വാക്​സിൻ നൽകണമെന്നും ജസ്​റ്റിസ്​ രമണ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of IndiaLaw MinisterNV ramanaletter
Next Story