ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേംഭി ചൗക്കിദാർ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ ചോദ്യം ചെയ്ത് നജീബ് അഹമ്മദിൻെറ ഉമ്മ ഫാത്തിമ നഫീസ്. മൂന്ന് വർഷം മുമ്പ് ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മുറിയ ിൽ നിന്നാണ് നജീബിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.
നിങ്ങൾ കാവൽക്കാരൻ ആണെങ്കിൽ എൻെറ മകൻ നജീബ് എവിടെ എന്ന് പറയൂ, എന്തു കൊണ്ടാണ് എ.ബി.വി.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തത്. എൻറെ മകനെ കണ്ടെത്തുന്നതിൽ മൂന്നു വലിയ ഏജൻസികളും എങ്ങനെയാണ് പരാജയപ്പെട്ടത്- അവർ ട്വീറ്റിലൂടെ ചോദിച്ചു
2014 തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടു വന്ന കാവൽക്കാരൻ പ്രയോഗം 2019ലും ബി.ജെ.പി പൊടിതട്ടിയെടുത്തിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ചൗകി ദാർ ചോർഹേ പ്രയോഗവും കൂടി ചേർന്നതോടെ ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിൽ ട്വിറ്ററിൽ പോര് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.