‘സുപ്രീം കോടതിക്ക് നേരെ സംഘടിത ആക്രമണം’; നിയമ മന്ത്രിക്ക് പ്രതിഷേധ കത്തെഴുതി മുൻ സിവിൽ സർവീസ്​ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: നിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശങ്ങളെ തുറന്ന കത്തിൽ വിമർശിച്ച് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. റിജിജുവിന്​ അയച്ച കത്തിലാണ്​ വിമർശനം. 90 മുൻ ബ്യൂറോക്രാറ്റുകൾ ഒപ്പിട്ട കത്താണ്​ അയച്ചത്​. മാർച്ച് 18-ന് നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ കിരൺ റിജിജു നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ്​ വിവാദമായത്​.

"2023 മാർച്ച് 18-ന് നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ വിവിധ അവസരങ്ങളിൽ നിങ്ങൾ നടത്തിയ അഭിപ്രായങ്ങൾക്കുള്ള മറുപടിയായാണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് എഴുതുന്നത്. കൊളീജിയത്തിനെതിരെ ഗവൺമെന്റിന്റെ യോജിച്ച ആക്രമണമായി ഉയർന്നുവരുന്ന നിങ്ങളുടെ അന്നത്തെ പ്രസ്താവനകളാണ് കത്തിന്​ ആധാരം. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്​ എതിരായ ഈ ആക്രമണത്തെ ഞങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കുന്നു" -കത്തിൽ പറയുന്നു.

ഡൽഹി മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, മുൻ ആരോഗ്യ സെക്രട്ടറി കെ. സുജാത റാവു എന്നിവരടക്കം 90 പേർ തുറന്ന കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

Tags:    
News Summary - Concerted Attack On Supreme Court...": Ex Bureaucrats Write To Law Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.