ന്യൂഡൽഹി: പാർലമെന്റിൽ നടന്ന ഭരണഘടന ചർച്ചക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കോൺഗ്രസ്-ജവഹർലാൽ നെഹ്റു വിമർശനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. സ്വന്തം പരാജയങ്ങളിൽ നിന്നും നിലവിലെ വെല്ലുവിളികളിൽ നിന്നും രാജ്യശ്രദ്ധ തിരിക്കാനാണ് മോദി നെഹ്റുവിനെ വിമർശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മോദിക്ക് നെഹ്റുവിനോട് അസൂയയാണെന്ന് അദ്ദേഹം വിമർശിച്ചു. "ദൈവം ഇല്ലെങ്കിൽ, അവനെ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ആദ്യം പറഞ്ഞത് പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ വോൾട്ടയറാണ്. നെഹ്റു ഇല്ലായിരുന്നുവെങ്കിൽ, നമ്മുടെ സ്വയം പ്രഖ്യാപിത ദൈവത്തിന് ദൈവത്തെ കണ്ടുപിടിക്കേണ്ടത് ആവശ്യമായി വരുമായിരുന്നു. നെഹ്റു ഇല്ലെങ്കിൽ പ്രധാനമന്ത്രി എന്ത് ചെയ്യുമായിരുന്നു. 2014 മേയ് മാസത്തിനുമുമ്പ് രാജ്യം നേടിയ നിരവധി നേട്ടങ്ങൾ നിഷേധിക്കാൻ നെഹ്റു ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.