സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ഭസ്മ ശങ്കർ ക്ഷേത്രത്തിന്റെയും കിണറിന്റെയും കാലപ്പഴക്കം നിശ്ചയിക്കാൻ കാർബൻ ഡേറ്റിങ് പരിശോധനക്കായി ആർക്കിയോളജിക്കൽ സർവേക്ക് കത്തെഴുതി ജില്ല ഭരണകൂടം.
1978ൽ കലാപത്തെതുടർന്ന് അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ ദിവസമാണ് ജില്ല ഭരണകൂടം തുറന്നത്. ഖഗ്ഗു സാരായ് ഭാഗത്താണ് ക്ഷേത്രം കണ്ടെത്തിയത്. ഹനുമാൻ വിഗ്രഹവും ശിവലിംഗവുമാണ് ഇവിടെയുള്ളത്. ഭക്തർ ക്ഷേത്രം സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. പൂജകളും ആരംഭിച്ചു. ഇത് കാർത്തിക് മഹാദേവന്റെ ക്ഷേത്രമാണെന്നും കണ്ടെത്തിയ കിണർ ‘അമൃത് കൂപ്’ ആണെന്നും ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. ഇവിടെയുള്ള കൈയേറ്റം ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ സ്ഥിരമായി സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴികളിൽ സി.സി.ടി.വികൾ സ്ഥാപിച്ചതായും കൺട്രോൾ റൂം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് കൃഷൻ കുമാറും പറഞ്ഞു. ക്ഷേത്രം ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടതല്ലെന്നും നമ്മുടെ നിലനിൽക്കുന്ന പൈതൃകത്തിന്റെയും ചരിത്രത്തിന്റെ സത്യത്തെയും പ്രതിനിധാനമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.