ജെ.പി നദ്ദയുമായി ആനന്ദ് ശർമയുടെ കൂടിക്കാഴ്ച; ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം തള്ളി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പാണ് കൂടിക്കാഴ്ച. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം വ്യാപകമായതോടെ, കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ടതില്ലെന്ന വിശദീകരണവുമായി ആനന്ദ് ശർമ രംഗത്തെത്തി.

''തങ്ങള്‍ ഹിമാചല്‍ പ്രദേശില്‍‍ നിന്നുള്ളവരും ഒരേ സർവകലാശാലയില്‍ പഠിച്ചവരുമായതിനാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ല. നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്. എന്റെ സംസ്ഥാനത്ത് നിന്നും സർവകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ അഭിമാനിക്കുന്നു. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് അർഥമാക്കുന്നത് വ്യക്തിവൈരാഗ്യമല്ല. തനിക്ക് അദ്ദേഹത്തെ കാണേണ്ടി വന്നാല്‍ അത് തുറന്നു പറയും, അത് തന്റെ അവകാശമാണ്. അതിന് ഒരു രാഷ്ട്രീയ പ്രാധാന്യവും നൽകേണ്ടതില്ല'' എന്നിങ്ങനെയായിരുന്നു ശര്‍മയുടെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ശര്‍മ. പാർട്ടി നേതൃത്വത്തോട് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു. 

Tags:    
News Summary - Congress' Anand Sharma meets BJP chief JP Nadda, denies rumors of joining saffron party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.