ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ ഭാര്യയും പാട്യാലയിൽനിന്നുള്ള എം.പിയുമായ പ്രിനീത് കൗറിന് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി കോൺഗ്രസ് പ്രവർത്തകരിൽനിന്നും എം.എൽ.എമാരിൽനിന്നും പട്യാലയയിലെ നേതാക്കളിൽനിന്നും തുടർച്ചയായി നിരവധി പരാധികളാണ് നിങ്ങൾക്കെതിരെ ലഭിച്ചതെന്ന് പഞ്ചാബിന്‍റെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് ഹരീഷ് ചൗദരി കാരണം കണിക്കിൽ നോട്ടീൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽനിന്ന് രാജിവെച്ച അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചിരുന്നു. പഞ്ചാബ് ലോക് കോൺഗ്രസിലേക്ക് പോകുമെന്ന തരത്തിൽ പ്രിനീത് കൗർ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം അച്ചടക്കനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.