sonia-gandhi

ശിവസേനയെ പിന്തുണക്കണം; സോണിയക്ക്​ കോൺഗ്രസ്​ എം.പിയുടെ കത്ത്​

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന്​ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയെ പിന്തുണക്കണമെന്ന്​ ആവശ്യ​വുമായി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ പാർട്ടി എം.പിയുടെ കത്ത്​. മഹാരാഷ്​ട്രയിൽ നിന്നുള്ള രാജ്യസഭാ എം.പിയായ ഹുസൈൻ ദാൽവായിയാണ്​ കത്തയച്ചിരിക്കുന്നത്​.

രാഷ്​ട്രപതി സ്ഥാനത്തേക്ക്​ പ്രതിഭാ പാട്ടിലിനെയും പ്രണബ്​ മുഖർജിയേയും ശിവസേന പിന്തുണച്ചിരുന്നു. ശിവസേനയും ബി.ജെ.പിയും വ്യത്യസ്​തമാണ്​. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്​ ശിവസേനയുടെ രാഷ്​ട്രീയം. ബി.ജെ.പിയെ പോലെ തീവ്രചിന്താഗതിക്കാരല്ല ശിവസേനയെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർകെ, സുശീൽകുമാർ ഷിൻഡെ, സഞ്​ജയ്​ നിരുപം എന്നിവർ സേനക്ക്​ പിന്തുണ നൽകുന്നതിനെ എതിർക്കുകയാണ്​. ദാൽവായിയുടെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റൗട്ട്​ പറഞ്ഞു.

Tags:    
News Summary - Congress MP Writes to Sonia Gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.