വാരാണസിയിൽ മോദിയെ കെട്ടുകെട്ടിക്കാൻ പ്രിയങ്കയെ വേണമെന്ന്​ കോൺഗ്രസ്​ പ്രവർത്തകർ

വാരാണസി: നരേന്ദ്ര മോദിയെ കെട്ടുകെട്ടിക്കാൻ വാരാണസി മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി ഇറങ്ങണമെന്ന ആവശ്യവുമായി കോ ൺ​ഗ്രസ്​ പ്രവർത്തകർ. എ.​െഎ.സി.സി ജന. സെക്രട്ടറിയായി രാഷ്​ട്രീയത്തിലേക്ക്​ ഒൗദ്യോഗിക പ്രവേശനം നടത്തിയ പ്രിയങ്കയെ കഴിഞ്ഞദിവസം പാർട്ടി കിഴക്കൻ യു.പിയുടെയും അയൽ സംസ്​ഥാനങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ്​ മോദിയുടെ മണ്ഡലത്തിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പ്രാദേശികഘടകം രംഗത്തുവന്നത്​.

രാഹുൽ ഗാന്ധിയെ മുകളിലും പ്രിയങ്ക ഗാന്ധിയെ മധ്യത്തിലും കഴിഞ്ഞതവണ മോദിക്കെതിരെ മത്സരിച്ച പ്രാദേശിക കോൺഗ്രസ്​ നേതാവ്​ അജയ്​ റായിയെ​ താഴെയും പ്രതിഷ്​ഠിച്ച പോസ്​റ്ററുകൾ വാരാണസിയുടെ തെരുവുകളിൽ നിറയുകയാണ്​. ഞങ്ങൾക്ക്​ പ്രിയങ്കയെ വേണമെന്ന വരികൾ പോസ്​റ്ററിൽ മുഴച്ചുനിൽക്കുന്നു. പ്രിയങ്കയുടെ സ്​ഥാനാർഥിത്വം ആവശ്യപ്പെട്ട്​ കോൺഗ്രസ്​ പ്രവർത്തകർ ചിലയിടങ്ങളിൽ പ്രകടനവും നടത്തി.

Tags:    
News Summary - Congress workers want Priyanka Gandhi to take on PM Modi in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.