ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം നിഷേധിച്ച് ആനന്ദ് ശർമ

ന്യൂഡൽഹി: രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ ബി.ജെ.പിയിൽ ചേരുമെന്ന് പ്രചാരണം. എന്നാൽ ദുരുദ്ദേശ്യപരമായ പ്രചാരണം മാത്രമാണിതെന്നും ബി.ജെ.പിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളായ ഗുലാംനബി ആസാദിനെയും ആനന്ദ് ശർമയേയും രാജ്യസഭ സീറ്റിലേക്ക് ഇത്തവണ പരിഗണിച്ചിട്ടില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി ശർമ പാർട്ടി വിടുന്നുവെന്ന വാർത്തകളാണ് പ്രചരിച്ചത്.

ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി അദ്ദേഹം വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും പ്രചാരണമുണ്ടായി. തിരുത്തൽവാദിപക്ഷത്തെ കപിൽ സിബൽ കോൺഗ്രസ് വിടുകയും സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് പത്രിക നൽകുകയും ചെയ്തിരുന്നു. 

Tags:    
News Summary - Congress's Anand Sharma Rejects Reports Of Joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.