ന്യൂഡൽഹി: കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട ഒരു രൂപ പിഴ വിധിച്ച സുപ്രീംകോടതി ഉത്തരവധിനെതിരെ പുനഃപരിശോധന ഹരജി നൽകി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പിഴത്തുക അടച്ചാൽ വിധി അംഗീകരിക്കുന്നതായി അർഥമില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ജഡ്ജിമാർക്കെതിരെ ട്വീറ്റുകളിലൂടെ പ്രശാന്ത് ഭൂഷൺ നടത്തിയ വിമർശനമാണ് കേസിന് ആധാരം. ഒരു രൂപ പിഴയോ അല്ലെങ്കിൽ മൂന്നു മാസം തടവോ ആയിരുന്നു പ്രശാന്ത് ഭൂഷന് ശിക്ഷ. സെപ്റ്റംബർ 15നകം പിഴ അടക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.
'പിഴ അടച്ചതുകൊണ്ട് വിധി അംഗീകരിക്കുന്നതായി അർഥമില്ല. അവഹേളന കേസിലെ വിധിക്കെതിരെ അപ്പീലുമായി മുന്നോട്ടുപോകും. അതിനായി റിട്ട് ഹരജി നൽകി' പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.