സുപ്രീംകോടതി ശിക്ഷിച്ചു; പ്ര​ശാ​ന്ത് ഭൂ​ഷണ് ഒരു രൂപ പിഴ

ന്യൂ​ഡ​ല്‍ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മുതിർന്ന അഭിഭാഷകൻ പ്ര​ശാ​ന്ത് ഭൂ​ഷണ് ഒരു രൂപ പിഴ സുപ്രീംകോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഏർപ്പെടുത്തും. സെപ്തംബർ 15ന് മൂമ്പ് പിഴയെടുക്കണമെന്നും ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ കേസിൽ 2000 രൂപ പിഴയും ആറു മാസം തടവുമാണ് പരമാവധി ശിക്ഷ.

ചീ​ഫ് ജ​സ്​​റ്റി​സി​നും മു​ന്‍ ചീ​ഫ് ജ​സ്​​റ്റി​സു​മാ​ർ​ക്കു​മെ​തി​രാ​യ വി​മ​ര്‍ശ​ന​ത്തി​ൽ താൻ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയിരുന്നില്ല. അ​വ​സാ​ന വി​ചാ​ര​ണ ദി​വ​സ​വും അ​ര​ മ​ണി​ക്കൂ​ര്‍ അ​നു​വ​ദി​ച്ചി​ട്ടും അ​ണു​വി​ട മാ​റാ​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

ഉത്തമ ബോധ്യത്തോടെയാണ്‌ വിമർശനമുന്നയിച്ചത്‌‌. ഖേദം പ്രകടിപ്പിച്ചാൽ മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന്‌ തുല്യമാകും. മാപ്പുപറയാൻ നിർബന്ധിക്കുന്നത്‌ ശരിയല്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു.താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള എന്ത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

നീതി സംവിധാനത്തിന്‍റെ ഭാഗമായ പ്രശാന്ത് ഭൂഷൺ ആ സംവിധാനത്തെ തകർക്കരുതെന്ന് ചൊവ്വാഴ്ച നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയിരുന്നു. നമ്മൾ പരസ്പരം ബഹുമാനിക്കണം. നമ്മൾ പരസ്പരം തകർക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനത്തോടുള്ള വിശ്വാസം തകർക്കപ്പെടാൻ ഇടയാക്കുമെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ജൂൺ 29ന് പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശമാണ് കോ​ട​തി​യ​ല​ക്ഷ്യ കേസെടുക്കാൻ കാരണം. ചീ​ഫ്​ ജ​സ്​​റ്റി​സ്​​ എ​സ്.​എ. ബോ​ബ്​​ഡെ ആ​ഡം​ബ​ര ബൈ​ക്കി​ലി​രി​ക്കു​ന്ന പ​ട​ത്തോ​ടൊ​പ്പം, ബി.​ജെ.​പി നേ​താ​വി​ന്‍റെ ബൈ​ക്ക്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​​ ഓ​ടി​ക്കു​ന്നു, ഹെ​ൽ​മ​റ്റും മാ​സ്​​ക്കും ധ​രി​ച്ചി​ല്ല, പൗ​ര​ന്മാ​രു​ടെ നീ​തി​ക്കാ​യു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച്​ സു​പ്രീം​കോ​ട​തി​യെ ലോ​ക്​​ഡൗ​ണി​ൽ ആ​ക്കി​യി​രി​ക്കു​മ്പോഴാ​ണി​ങ്ങ​നെ എ​ന്നെ​ല്ലാ​മാ​ണ്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ട്വീ​റ്റ്​ ചെ​യ്​​ത​ത്. 

2009ൽ അന്നത്തെ സു​പ്രീം​കോ​ട​തി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് പ്ര​ശാ​ന്ത്​ ഭൂ​ഷ​നെതിരായ മറ്റൊരു കോടതിയലക്ഷ്യ കേസിനാധാരം. തെ​ഹ​ൽ​ക മാ​ഗ​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ​ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡേ​യെ​യും മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രെ​യും സു​പ്രീം​കോ​ട​തി​യെ​യും അ​ധി​​ക്ഷേ​പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച് അന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.