പശുക്കടത്ത് ആരോപിച്ച് രണ്ട് പേർ അറസ്റ്റിൽ; ആൾക്കൂട്ട മർദനവും

ചണ്ഡീഗഢ്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവറും സഹായിയും ആൾക്കൂട്ട മർദ്ദനത്ത ിനും ഇരയായി. അതേസമയം, വാഹനം തടഞ്ഞവരെയും മർദ്ദിച്ചവരെയും പൊലീസ് പിടികൂടിയിട്ടില്ല.

ഗുഡ്ഗാവിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇസ്ലാംപൂർ ഗ്രാമത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പൽവാൽ ജില്ലക്കാരനായ ഷാതിൽ അഹ്മദ്, തയ്യിദ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഗുഡ്ഗാവ് പൊലീസ് പി.ആർ.ഒ സുഭാഷ് ബോകൻ അറിയിച്ചു.

രണ്ട് പിക്കപ്പ് വാനുകൾ 'പശു സംരക്ഷണ യൂനിറ്റ്' തടയുകയായിരുന്നെന്ന് അക്രമി സംഘത്തിന് നേതൃത്വം നൽകിയ സവിത കതാരിയ എന്നയാൾ പറഞ്ഞു.

ഗോവധ നിരോധന നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഗൗവനാഷ് സൻരക്ഷൻ, ഗൗസംവർധൻ ആക്ട് എന്നീ നിയമങ്ങൾ പ്രകാരം ഗോവധത്തിന് 10 വർഷം വരെ തടവും ലക്ഷം രൂപ പിഴയും ചുമത്താൻ ഹരിയാന സർക്കാറിന് സാധിക്കും. പശുവിനെ കയറ്റി അയക്കാനും സാധിക്കില്ല.

പ്രസ്തുത നിയമം കൂടതൽ കർശനമാക്കി കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിനും പശുക്കടത്തിനും എതിരെ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

Tags:    
News Summary - Cops Arrested 2 Men for Smuggling Beef-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.