ഭീകരരുടെ വെടിവെപ്പിൽ കൗൺസിലറും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

ബരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടു മരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു.

മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിന് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു. സോപോറിലെ മുനിസിപ്പൽ ഒാഫിസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.

Tags:    
News Summary - Councillor, policeman killed in Sopore terrorist attack in Jammu Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.