ന്യൂ ഡല്‍ഹി: മോഡേണയുടെ സിംഗിള്‍-ഡോസ് കോവിഡ് -19 ബൂസ്റ്റര്‍ വാക്സിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനു സമ്പൂര്‍ണ അനുമതിതേടി സിപ്ള കേന്ദ്ര സര്‍ക്കാറിനുമുന്‍പിന്‍.
കോവിഡിനെതിരെ ഫലപ്രദമായ സംരക്ഷണം നേടുന്നതിനായി രാജ്യത്ത് വാക്സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങളെ സിപ്ള അഭിനന്ദിച്ചു. ബൂസ്റ്റര്‍ വാക്സിന്‍ സംബന്ധിച്ച് മോഡേണയുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇത്, വിജയകരമാക്കുന്നതിന്, സര്‍ക്കാരിന്‍്റെ പങ്കാളിത്തവും പിന്തുണയുമാണ് വേണ്ടതെന്ന് സിപ്ള ആവശ്യപ്പെട്ടു.
വില നിര്‍ണയം, നഷ്ടപരിഹാരം, വിചാരണ ഒഴിവാക്കല്‍, അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കല്‍ എന്നിങ്ങനെ നാല് നിര്‍ണായക കാര്യങ്ങളിലാണ് സിപ്ള സര്‍ക്കാരിന്‍െറ സഹകരണം തേടിയിട്ടുള്ളത്. മോഡേണയുടെ ബൂസ്റ്റര്‍ വാക്സിനായി 7,250 കോടി രൂപ മുന്‍കൂര്‍ നല്‍കിയതായാണ് അറിയുന്നത്.
മെയ് 29 നാണ് സിപ്ള സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യന്‍ വിപണിയില്‍ സിംഗിള്‍ ഡോസ് വാക്സിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് മോഡേണയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.
2022ല്‍ മോഡേണയില്‍ നിന്ന് 50 ദശലക്ഷം ഡോസുകള്‍ വാങ്ങാന്‍ സിപ്ള താല്‍പര്യം പ്രകടിപ്പിച്ചകാര്യം ആ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.