ഭോപാൽ: മധ്യപ്രദേശിൽ മുതിർന്ന പത്രപ്രവർത്തകനടക്കം ആറുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മാധ്യമപ്രവർത്തകർ കൂടുതൽ ജാഗ്രതയിലാണ്. ഇയാളുമായി സമ്പർ ക്കമുണ്ടായവർ അടിയന്തരമായി 14 ദിവസം വീട്ടിനുള്ളിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ 26കാരിയുടെ പിതാവാണ് പത്രപ്രവർത്തകൻ. ലണ്ടനിൽ നിയമ ബിരുദാനന്തര കോഴ്സിന് പഠിക്കുകയായിരുന്ന ഇയാളുടെ മകൾ കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. പത്രപ്രവർത്തകനും മകളും ഇപ്പോൾ എയിംസിൽ ചികിത്സയിലാണ്.
രോഗബാധ സ്ഥിരീകരിച്ച പത്രപ്രവർത്തകൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി കമൽനാഥിെൻറ പത്രസമ്മേളനത്തിൽ പങ്കെടുത്തതിനാൽ അവിടെയുണ്ടായിരുന്ന നിരവധി വാർത്തലേഖകർ, കോൺഗ്രസ് എം.എൽ.എമാർ, നേതാക്കൾ, സർക്കാർ ഓഫിസർമാർ എന്നിവരെല്ലാം േരാഗഭീതിയിലായിട്ടുണ്ട്.
മകൾ ലണ്ടനിൽ നിന്നെത്തിയതാണെന്ന് ബോധ്യമുള്ള പത്രപ്രവർത്തകൻ വാർത്തസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയത് തെറ്റായെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പത്രപ്രവർത്തകെൻറ നടപടി തികച്ചും നിരുത്തരവാദപരമാണെന്ന് ഭോപാൽ ജേണലിസ്റ്റ് ക്ലബ് പ്രസിഡൻറ് ദിനേഷ് ഗുപ്ത പറഞ്ഞു. ജബൽപൂർ, ഭോപാൽ, ഗ്വാളിയോർ, ശിവപുരി എന്നിവിടങ്ങളിലായാണ് പുതിയ ആറു പേരുടെ രോഗം സ്ഥിരീകരിച്ചത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.