ന്യൂഡല്‍ഹി: കോവിഡിന്‍്റെ രണ്ടാം തരംഗം രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ ഭാഗളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. മെയ് 21 വരെയുള്ള വിവരളെ അടിസ്ഥാനമാക്കി ഗവേഷണ സ്ഥാപനമായ ഡെവലപ്മെന്‍റ് ഡാറ്റ ലാബും ചിക്കാഗോ സര്‍വകലാശാലയിലെ പ്രഫ. അനുപ് മലാനിയുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പഠനത്തിലാണിനെ അഭിപ്രായപ്പെടുന്നത്.
സമൂത്തില്‍ എത്രതോതില്‍ രോഗം വ്യാപിക്കുന്നുവെന്ന ദിനം പ്രതിയുള്ള കണക്ക് പരിശോധിച്ചാണ് ഇത്തരമൊരു അനുമാനത്തിലേക്കത്തെിയത്. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതുപ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ, പരിശോധിച്ചാല്‍ ത്രിപുരയില്‍ നിലവില്‍ 100 കേസുകളാണുള്ളതെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അത്, 5000മായി വര്‍ധിക്കും.
ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗ വ്യാപനത്തിന്‍െറ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.