ന്യൂഡൽഹി: നിലവിലെ ദേശീയ സാഹചര്യത്തിൽ ഇടതുപാർട്ടികളുടെ പുനരേകീകരണം ആവശ്യമാ ണെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. ഇടതുപക്ഷം അരികുവത്കരിക്കപ്പെ ടുന്നത് രാജ്യത്തിെൻറ ഭാവിക്ക് ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുക. ഇടതുപാർട്ടിക ളുടെ ഏകീകരണത്തിന് സി.പി.െഎ മുൻകൈയെടുക്കുമെന്നും ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാം. എന്നാൽ, കേന്ദ്രത്തിൽ കോൺഗ്രസിനാണ് സർക്കാറുണ്ടാക്കാൻ സാധിക്കുക എന്ന തോന്നലിൽ മതേതര വോട്ടുകൾ ഏകീകരിച്ചതാണ് ഇടതുതോൽവിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാർ മത്സരിച്ച േബഗുസാരായിൽ വ്യാപകമായി അട്ടിമറി നടന്നു. ഒരു ഡസനിലേറെ ബൂത്തുകളിൽ ആകെയുള്ളതിനേക്കാൾ കൂടുതൽ വോട്ടുകൾ പോൾചെയ്തു. മഹാസഖ്യത്തിലെ ചില കക്ഷികൾ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തെങ്കിലും വിജയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ജനകീയ പ്രശ്നങ്ങളിൽനിന്ന് ദേശീയത, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉപയോഗിച്ച് മറികടന്നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ജയിച്ചെതന്ന് ദേശീയ നിർവാഹക സമിതി വിലയിരുത്തി. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ചു. പണവും സർക്കാർ സംവിധാനങ്ങളേയും മാധ്യമങ്ങളെയും ഉപയോഗിച്ചു. ബി.ജെ.പിയെ ചെറുക്കുന്നതിൽ ഡി.എം.കെ ഒഴികെയുള്ള സഖ്യകക്ഷികൾ പരാജയപ്പെട്ടുവെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.
എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും വിനയം കാട്ടണമെന്നാണ് താൻ പറഞ്ഞതെന്നും എന്നാൽ, മാധ്യമങ്ങൾ അത് പിണറായി വിജയെന കുറിച്ചാണെന്ന് വ്യാഖ്യാനിച്ചെന്നും വാർത്തസമ്മേളനത്തിൽ സംസാരിച്ച ബിനോയ് വിശ്വം പറഞ്ഞു.
അഭിനന്ദനീയമായ നിലയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് പിണറായി വിജയനെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.