കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സി.പി.എം നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. കോൺഗ്രസിന് പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്.എഫും റാലിയിൽ പങ്കെടുക്കുന്നുണ്ട്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരേഡിനെ അഭിസംബോധന ചെയ്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അധീർ രഞ്ജൻ ചൗധരി, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു. കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനും റാലിയിലേക്ക് ക്ഷണമുണ്ട്.
തെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണിയുടെ കരുത്ത് തെളിയിക്കുകയാണ് പരേഡിന്‍റെ ലക്ഷ്യം.
തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബി.ജെ.പിക്കും പുറമെ മൂന്നാംകക്ഷിയായാണ് ഇടതുപാർട്ടികളുടെ മത്സരം. ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽനിന്ന് ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ് ഗ്രൗണ്ടിലേക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.