ഗ്രാമത്തിൽ മുതലയിറങ്ങിയതിൻെറ വീഡിയോ ദൃശ്യത്തിൽനിന്ന്

കർണാടകയിലെ ഗ്രാമത്തിൽ മുതലയിറങ്ങി; ദൃശ്യങ്ങൾ വൈറൽ

ബംഗളൂരു: കർണാടകയിലെ ഗ്രാമത്തിൽ മുതലയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഉത്തര കന്നട ജില്ലയിലെ കൊഗിലബന്ന ഗ്രാമത്തിലാണ് മുതലയിറങ്ങിയത്. ഗ്രാമത്തിലെ കോൺക്രീറ്റ് ചെയ്ത പാതയിലൂടെ വായും പൊളിച്ച് ഇഴഞ്ഞുനീങ്ങുന്ന മുതലയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.

ഗ്രാമത്തോട് ചേർന്ന് ഒഴുകുന്ന കാലി നദിയിൽനിന്നും ദണ്ഡേലി ടൗണിൽനിന്നാണ് മുതലയെത്തിയത്. ദണ്ഡേലി ടൗണിൽനിന്നും അഞ്ചുകിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് മുതല ഗ്രാമത്തിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഏഴോടൊണ് സംഭവം. ഇഴഞ്ഞു നീങ്ങുന്ന മുതലക്ക് പിന്നാലെ കുട്ടികളും സ്ത്രീകളും മുതിർന്നവരെല്ലാം കൗതുകത്തോടെ നടക്കാനും തുടങ്ങി.

നദിയിൽനിന്നുമാണ് മുതല ഗ്രാമത്തിലെത്തിയ മുതല അരമണിക്കൂറോളം ജനവാസ കേന്ദ്രത്തിൽ തുടർന്നു. 7.30ഒാടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് അധികൃതർ 45 മിനുട്ടിനുള്ളിൽ മുതലയെ പിടികൂടി നദിയിലേക്ക് മാറ്റി. കാലി നദിയിൽ മുതലകൾ ധാരാളമായി ഉണ്ടെന്നും ഗ്രാമത്തിന് സമീപത്തെ നദികരയിൽ മുട്ടയിടുന്നത് പതിവാണെന്നും ദണ്ഡേലി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫീസർ രാമു ഗൗഡ പറഞ്ഞു.

മുതലയിറങ്ങിയെങ്കിലും ആരെയും ആക്രമിച്ചില്ല. മാസങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ സമാനമായ രീതിയിലെത്തി മുതല പ്രദേശവാസി വളർത്തുന്ന ആടിനെ പിടികൂടിയിരുന്നു.

Tags:    
News Summary - Crocodile on streets of Karnataka village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.