അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും -മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ.''എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ​പ്രധാനമന്ത്രിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്രത്തിന്റെ ട്രസ്റ്റ് സെക്രട്ടറിക്കൊപ്പമെത്തിയാണ് ക്ഷണിച്ചത്. പ​​ങ്കെടുക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.''-ഖാർഗെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 22നാണ് രാ​മക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്. ചടങ്ങിലേക്ക് ഖാ​ർഗെയെയും മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും ക്ഷണിച്ചിരുന്നു. ശരിയായ സമയത്ത് ഇരുവരും ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച് കോൺഗ്രസ് അറിയിച്ചത്. സോണിയയെയും ഖാർഗെയെയും കൂടാതെ ലോക്സഭ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യത്തിൽ ആളുകൾക്ക് വ്യക്തിപരമായി തീരുമാനമെടുക്കാമെന്നും ഖാ​ർഗെ സൂചിപ്പിച്ചു. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവരാണ് പ​ങ്കെടുക്കുന്നത്. 6000 ത്തോളം ആളുകൾ ചടങ്ങിനുണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Decision on Ram Temple consecration ceremony invite ‘very soon says Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.