ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് മുൻതൂക്കം. വ്യക്തമായ മു ൻതൂക്കമാണ് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് നൽകുന്നത്. കോൺഗ്രസ് ഒരു സീറ്റ് മാത്രമേ പരമാവധി നേടൂ എന്ന ാണ് പ്രവചനം.
ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ
ആം ആദ്മി പാർട്ടി 59-68 സീറ്റുകളോടെ അധികാരത്തിൽ തുടരും. ബി.ജെ.പിക്ക് രണ്ട് മുതൽ 11 വരെ സീറ്റ് ലഭിച്ചേക്കും. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഇന്ത്യ ടുഡേ എക് സിറ്റ് പോൾ പറയുന്നു.
ടൈംസ് നൗ എക്സിറ്റ് പോൾ
ആം ആദ്മി പാർട്ടി 44 ഉം ബി.ജെ.പി 26 ഉം സീറ്റുകൾ നേടുമെന്നാണ ് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം പറയുന്നത്. കോൺഗ്രസ് സീറ്റൊന്നും നേടില്ലെന്നാണ് ടൈംസ് നൗ പ്രവചനം.
റിപ്പബ്ലിക് ടി.വി - ജൻ കി ബാത്ത് എക്സിറ്റ് പോൾ
48 - 61 വരെ സീറ്റുകൾ ആം ആദ്മി പാർട്ടി നേടുമെന്നാണ് റിപ്പബ്ലിക് ടി.വി - ജൻ കി ബാത്തിന്‍റെ എക്സിറ്റ് പോൾ ഫലം. ബി.ജെ.പി 9 മുതൽ 21 വരെ സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് റിപ്പബ്ലിക് ടി.വി പറയുന്നു.
ന്യൂസ് എക്സ് - പോൾ സ്റ്റാർ എക്സിറ്റ് പോൾ
ന്യൂസ് എക്സ് - പോൾ സ്റ്റാറും ചേർന്ന് നടത്തിയ എക്സിറ്റ് പോളിൽ ആം ആദ്മി പാർട്ടി 50 മുതൽ 56 വരെ സീറ്റുകൾ നേടുമെന്ന് പറയുന്നു. 10 - 14 സീറ്റുകൾ ബി.ജെ.പി നേടുമെന്ന് പ്രവചിക്കുമ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഈ സർവേ ഫലവും വ്യക്തമാക്കുന്നത്.
എ.ബി.പി-സീ വോട്ടർ എക്സിറ്റ് പോൾ
ആം ആദ്മി പാർട്ടി 49-63 സീറ്റുകൾ നേടി ഭരണം തുടരുമെന്നാണ് എ.ബി.പി-സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നത്. ബി.ജെ.പി 5-19, കോൺഗ്രസിന് പരമാവധി നാല് എന്നിങ്ങനെയാണ് മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ.
ഇന്ത്യ ടി.വി സർവേ
ബി.ജെ.പിക്ക് 26 സീറ്റ് പ്രവചിക്കുന്നതാണ് ഇന്ത്യ ടി.വി-ഇപ്സോസ് സർവേ. എന്നാലും, 44 സീറ്റോടെ ആം ആദ്മി തന്നെ അധികാരത്തിൽ വരും. കോൺഗ്രസിന് സീറ്റ് ലഭിക്കില്ല.
2015ൽ 70ൽ 67 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോൺഗ്രസിന് ആരെയും വിജയിപ്പിക്കാനായിരുന്നില്ല. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു സീറ്റുകൂടി നേടിയിരുന്നു.
ജനകീയ പദ്ധതികൾ ആം ആദ്മി പാർട്ടിയുടെ ഭരണത്തുടർച്ചക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ബി.ജെ.പിക്ക് 45 സീറ്റ് ലഭിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.