നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി

ന്യൂഡൽഹി: മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാർക്ക്​ വിലക്കേർപ്പെടുത്തി ഡൽഹിയിലെ സർക്കാർ ആശുപത്രി. തൊഴിൽ സമയത്ത്​ നഴ്​സിങ്​ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത്​ രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡൽഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതർ മലയാളത്തിന്​ വി​ലക്കേർപ്പെടുത്തി ​സർക്കുലർ ഇറക്കിയത്​.

തൊഴിൽ സമയത്ത്​ ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു​.




 

അതേസമയം, ആശുപത്രിയിൽ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്​. ഇവ​ിടെനിന്നുള്ളവർ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്ര​ാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാർ പറഞ്ഞു. 

Tags:    
News Summary - delhi gb pant hospital circular to stop speaking in malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.