ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർനഗറിൽ ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ 26കാരൻ മുഹമ്മദ് ഇസ്ഹാഖിന്റെ കുടുംബത്തെ എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഇമ്രാൻ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മരിച്ചയാളുടെ കുടുംബത്തിന് വേഗത്തിൽ നീതി ലഭ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്ത് നടന്ന ഈ ആൾക്കൂട്ട കൊലപാതകം മുസ്ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ വ്യാപ്തി എത്രത്തോളം എത്തി എന്ന് വ്യക്തമാകുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഇസ്ലാമോഫോബിയയെ ക്രിമിനൽ കുറ്റമാക്കാൻ സർക്കാർ തയാറാകണം. ഇസ്ഹാഖിന്റെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും എസ്.ഐ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.