നോട്ട് പിൻവലിക്കൽ: ശമ്പളം പണമായി നൽകുന്നതിന്​ സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നു

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​നെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ശമ്പളം പണമായി നൽകുന്നതിന്​ സർക്കാർ നിയന്ത്രണം കൊണ്ട്​ വരുന്നു. ഇതിനായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട പേയ്​മെൻറ്​ ആൻഡ്​ വേജസ്​ ആക്​ടിൽ സർക്കാർ ഭേദഗതി വരുത്തുമെന്നാണ്​ സൂചന.  ഡിജിറ്റൽ മാധ്യമങ്ങളുടെ സഹാ​യത്തോടെയോ ശമ്പളം നൽകാനാണ്​ സർക്കാർ ഇപ്പോൾ ശ​ുപാർശ ചെയ്യുന്നത്​​.

ഇന്ന്​ ഡൽഹിയിൽ നടക്കുന്ന കേന്ദ്ര മന്ത്രി സഭ യോഗം ഇതു സംബന്ധിച്ച്​ ​ തീരുമാനമെടുക്കുമെന്നാണ്​ സ​ൂചന. പാർലമെൻറി​െൻറ ബജറ്റ്​ സമ്മേളനത്തിൽ  ദേദഗതി പാസാക്കാനാണ്​ സർക്കാരി​െൻറ തീരുമാനമെന്ന്​ കേന്ദ്ര സർക്കാർ  ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പി.ടി.​െഎ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Demonetisation: Govt may ban salary payment in cash; cabinet meeting underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.