ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു. ബി.ജെ.പി എം.എൽ.എയായിരുന്ന എം.പി. കുമാരസ്വാമിയാണ് രാജിവെച്ചത്. തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ വരാത്തതിൽ ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയെ പഴിചാരുകയും ചെയ്തു. മുഡിഗെർ മണ്ഡലത്തിൽ നിന്ന് മൂന്നുതവണ എം.എൽ.എയായ കുമാരസ്വാമിയുടെ രാജിക്കത്ത് ഉടൻ സ്പീക്കർക്ക് കൈമാറും.
ബി.ജെ.പി രണ്ടാമത് 23 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഡിഗെറിൽ നിന്ന് ദീപക് ദൊഡ്ഡയ്യയാണ് മത്സരിക്കുക. സി.ടി. രവിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് സീറ്റ് ലഭിക്കാത്തതെന്നും കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി വിട്ടതോടെ കുമാരസ്വാമി ജെ.ഡി(എസ്)ൽ ചേരുമെന്നും അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് അഭ്യൂഹം.
ഒരാഴ്ചയായി മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ഇത്തവണ പാർട്ടി 50 സീറ്റിൽ പോലും ജയിക്കാൻ പോണില്ലെന്നും കുമാരസ്വാമി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.