ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ വിലയിടിച്ചിലും പരാമർശിച്ച് മൻമോഹൻ സിങിനും യു.പി.എ സർക്കാരിനും എതിരെ നരേന്ദ്രമോദി നടത്തിയ പ്രസംഗം ബൂമറാങ്ങായി തിരിച്ചടിക്കുന്നു. നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ 2012ൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഡോളർ വലുതാകുേമ്പാൾ രൂപ ചെറുതാകുകയാണ്. ഈ സ്ഥിതി തുടർന്നാൽ ലോകവ്യാപാര മേഖലയിൽ ഇന്ത്യയുണ്ടാകില്ല. നേപ്പാളിെൻറയും ശ്രീലങ്കയുടെയും പാകിസ്താെൻറയും ബംഗ്ലദേശിെൻറയും കറൻസിക്ക് കുഴപ്പമില്ല. നമ്മുടെ രാജ്യത്തിെൻറ കറൻസിയുടെ മൂല്യം മാത്രം ഇടിയുന്നതിന് പ്രധാനമന്ത്രി ഉത്തരം പറയണം. തകർച്ച വെറുതേ ഉണ്ടായതല്ല, ഡൽഹിയിൽ കേന്ദ്രംഭരിക്കുന്ന അഴിമതി സർക്കാർ ഉണ്ടാക്കിയതാണെന്നും പ്രസംഗത്തിൽ മോദി അഭിപ്രായപ്പെടുന്നുണ്ട്.
മോദി പ്രസംഗം നടത്തിയ 2012ൽ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 53.44 രൂപയാണെങ്കിൽ നിലവിലെ നിരക്ക് 73.81രൂപയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഡോളറുമായുള്ള വിനിമയത്തിൽ രൂപക്ക് റെക്കോർഡ് തകർച്ച സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ മോദിയുടെ പഴയ പ്രസംഗം വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.