ന്യൂഡൽഹി: ശാരീരികക്ഷമതയും ഇന്ത്യൻ ഭക്ഷണവുമാണ് കോവിഡിനെ തോൽപ്പിക്കാൻ സഹായിച്ചതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഫേസ്ബുക്ക് കുറിപ്പിലാണ് തെൻറ കോവിഡ് അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ശാരീരികക്ഷമത, ഇന്ത്യൻ ഭക്ഷണം, മാനസികമായ കരുത്ത് എന്നിവയാണ് കോവിഡിനെ തോൽപ്പിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ദിനചര്യയുടെ ഭാഗമായ നടത്തവും യോഗയും കോവിഡിനെ തോൽപിക്കാൻ സഹായിച്ചിട്ടുണ്ട്. സ്വയം നിരീക്ഷണത്തിലായിരുന്നപ്പോൾ പൂർണമായും ഇന്ത്യൻ ഭക്ഷണമാണ് കഴിച്ചിരുന്നത്. ഇതെല്ലാം കോവിഡിൽ നിന്ന് മുക്തി നേടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
കോവിഡിനെ മറികടക്കുന്നതിനായി എല്ലാവരും വ്യായാമങ്ങൾ ശീലമാക്കണം. ഇതിനായി യോഗ ചെയ്യുകയോ, നടക്കുകയോ ചെയ്യാം. സ്വയം നിരീക്ഷണത്തിലായിരിക്കുേമ്പാഴും മാസ്ക് ധരിക്കുക, കൈകൾ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവ ഒഴിവാക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പുസ്തകങ്ങളും മാസികകളും വായിച്ചാണ് കോവിഡുകാലം ചെലവഴിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഇക്കാലയളവിൽ വായിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.