?????? ????????? ??????? ??????????

ഡി.കെ. ശിവകുമാറി​െൻറ മകളും വി.ജി. സിദ്ധാർഥയുടെ മകനും വിവാഹിതരാകുന്നു

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറി​​െൻറ മകൾ ഐശ്വര്യ ശിവകുമാറും കഫേ കോഫി ഡെ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യ ഹെഗ്ഡെയും വിവാഹിതരാകുന്നു. കഴിഞ്ഞവർഷം വി.ജി. സിദ്ധാർഥ മരിക്കുന്നതിനുമുമ്പുതന്നെ ഇരുവരും തമ്മിലുള്ള വിവാഹം പറഞ്ഞുവെച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് വിവാഹം സംബന്ധിച്ച തീരുമാനമാകുന്നത്. ഈ വർഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം. 

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനായ സിദ്ധാർഥയുമായി ഡി.കെ. ശിവകുമാറിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ശിവകുമാറി​െൻറ രാഷ്​​ട്രീയ ഗുരു കൂടിയായ എസ്.എം. കൃഷ്ണ ബി.ജെ.പിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. 

എൻജിനീയറിങ് ബിരുദധാരിയായ ഐശ്വര്യ നിലവിൽ ഡി.കെ. ശിവകുമാർ സ്ഥാപിച്ച ഗ്ലോബൽ അക്കാദമി ഒാഫ് എൻജിനീയറിങ്ങി​​െൻറ ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചുവരുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് കഫെ കോഫി ഡെ സ്ഥാപകൻ വി.ജി. സിദ്ധാർഥ മംഗളൂരു നേത്രാവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.

Tags:    
News Summary - dk daughter marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.